പ്രവാസികള്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ; കേരളത്തിന്റെ നിലപാട് അംഗീകരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

expatriates

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന് കേന്ദ്രത്തിന്റെ അംഗീകാരം. കേരളത്തിന്റെ നിലപാട് അംഗീകരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

കേരളത്തിന്റെ ആവശ്യം അംഗീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു.നിബന്ധന അംഗീകരിച്ച സാഹചര്യം വ്യക്തമാക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ചാര്‍ട്ടേഡ് വിമാനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ ഫയലുകള്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര തീരുമാനമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ എന്‍ഒസി ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും.

 

 

Story Highlights: covid certificate for expatriates; central Government supports the stand of Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top