Advertisement

കൊല്ലം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

June 22, 2020
Google News 4 minutes Read
corona kollam

ഇന്ന് കൊല്ലം ജില്ലയില്‍ 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നും മൂന്ന് പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് ജില്ലയില്‍ രോഗമുക്തി ഇല്ല

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

– പവിത്രേശ്വരം പുത്തൂര്‍ കാരിക്കല്‍ സ്വദേശിയായ 52 വയസുളള പുരുഷന്‍. ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്നും 6E 9710 നമ്പര്‍ വിമാനത്തില്‍ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും എയര്‍പോര്‍ട്ട് ടാക്‌സിയില്‍ കൊല്ലത്തെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

– വെളിയം പാച്ചക്കോട് സ്വദേശിയായ 24 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും J91405 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും. പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

– ഇളമാട് ചെറുവക്കല്‍ സ്വദേശിയായ 23 വയസുള്ള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9458 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും എയര്‍പോര്‍ട്ട് ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും. പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

– വെളിയം പോങ്ങോട് സ്വദേശിയായ 23 വയസുള്ള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും J91405 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

– പട്ടാഴി വടക്കേക്കര സ്വദേശിനിയായ 53 വയസുള്ള സ്ത്രീ. ജൂണ്‍ 19 ന് ചെന്നൈയില്‍ നിന്നും കാര്‍ മാര്‍ഗമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

– മൈനാഗപള്ളി ഇടവനശ്ശേരി സ്വദേശിയായ 25 വയസുള്ള യുവാവ്. ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും GOAIR G8 9023 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

– ഓച്ചിറ സ്വദേശിയായ 45 വയസുളള പുരുഷന്‍. ജൂണ്‍ 20 ന് റിയാദില്‍ നിന്നും A1 1940 നമ്പര്‍ വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്‌സിയില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അന്നേ ദിവസം തന്നെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

– പോരുവഴി അമ്പലത്തുംഭാഗം സ്വദേശിയായ 43 വയസുള്ള പുരുഷന്‍. ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്നും 6E 9710 നമ്പര്‍ വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്‌സിയില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തിയതില്‍ കൊവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

– പനയം സ്വദേശിയായ 53 വയസുള്ള പുരുഷന്‍ ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും GOAIR G8 7090 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

– കൊല്ലം കോര്‍പറേഷനില്‍ കല്ലുംതാഴം സ്വദേശിയായ 29 വയസുള്ള യുവാവ്. ജൂണ്‍ 11 ന് സൗദി അറേബ്യയില്‍ നിന്നും A1 1938 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

– പനയം സ്വദേശിയായ 50 വയസുള്ള പുരുഷന്‍. ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും GOAIR G8 7090 നമ്പര്‍ വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

– കരുനാഗപള്ളി ആലുംകടവ് സ്വദേശിയായ 53 വയസുള്ള പുരുഷന്‍. ചെന്നൈയില്‍ നിന്നും വിവിധ വാഹനങ്ങളിലായി റോഡ് മാര്‍ഗം ജൂണ്‍ 19 ന് കൊല്ലത്ത് എത്തി ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

– വിളക്കുടി ഇളമ്പല്‍ സ്വദേശിനിയായ 28 വയസുളള യുവതി. മുബൈയില്‍ ആരോഗ്യപ്രവര്‍ത്തക. ജൂണ്‍ 18 ന് മുംബൈയില്‍ നിന്നും 6E 957 നമ്പര്‍ വിമാനത്തില്‍ എത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Story Highlights: covid confirmed 13 persons in Kollam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here