Advertisement

പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നടപടിയെടുക്കും: ഡിജിപി

June 22, 2020
Google News 2 minutes Read
ensure social distancing in public areas: DGP

പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പട്രോളിംഗ് വാഹനങ്ങള്‍ ഇതിനായി മാത്രം ഉപയോഗിക്കും. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും. പട്രോളിംഗ് വാഹനങ്ങളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.

തിരുവനന്തപുരം സിറ്റിയില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ക്കും പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

 

 

Story Highlights: ensure social distancing in public areas: DGP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here