കോട്ടയം ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന്

Kottayam Erattupetta Municipal Council election today

കോട്ടയം ഈരാറ്റുപേട്ട നഗരസഭയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. യുഡിഎഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിന്റെ വിഎം സിറാജ് രാജി വച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നാക്കുന്നത്. കോണ്‍ഗ്രസ് പ്രതിനിധിയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

നേരത്തെ മുസ്‌ലിം ലീഗ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ തയാറാകാതെ വന്നതോടെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചിരുന്നു. അതുകൊണ്ട് തന്നെ അട്ടിമറി നടക്കാനുളള സാധ്യതയുമുണ്ട്. 28 സീറ്റുള്ള നഗരസഭയില്‍ മുസ്‌ലിം ലീഗിന് ഒന്‍പതും കോണ്‍ഗ്രസിന് മൂന്നും പ്രതിനിധികളാണ് ഉള്ളത്. എല്‍ഡി എഫിന് എട്ടും എസ്ഡിപിഐ ജനപക്ഷം എന്നിവര്‍ക്ക് നാല് സീറ്റ് വീതവും ഉണ്ട്. നേരത്തെ മൂന്ന് തവണ അവിശ്വാസത്തിലൂടെ ചെയര്‍മാന്‍മാരെ ഇവിടെ പുറത്താക്കിയിട്ടുണ്ട്.

 

 

Story Highlights: Kottayam Erattupetta Municipal Council election today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top