Advertisement

പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്

June 22, 2020
Google News 2 minutes Read

ഇന്ത്യ- ചൈന തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. പ്രധാനമന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എപ്പോഴും രാജ്യതാല്പര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകുന്നത് നയതന്ത്രത്തിന് പകരമാകില്ലെന്നും മൻമോഹൻ സിങ് പറഞ്ഞു. സർവകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് മൻമോഹൻ സിങ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ചൈനയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങരുത്. നിലവിലെ പ്രതിസന്ധി വലുതാക്കരുതെന്നും മൻമോഹൻ സിങ് പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച കേണൽ ബി സന്തോഷ് ബാബുവിനും മറ്റു ജവാന്മാർക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി പ്രധാനമന്ത്രിയും സർക്കാരും ഉയർന്ന് പ്രവർത്തിക്കണം.

പ്രധാനമന്ത്രിയുടെ വാക്കുകളെടുത്ത് ചൈനയെ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ അനുവദിക്കരുതെന്നും അതിർത്തിയിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്നും മൻമോഹൻ സിംങ് പറഞ്ഞു. സർക്കാർ മന്ത്രാലയങ്ങളെല്ലാം തന്നെ ഈ വിഷയം ഒരേ രീതിയിൽ കൈകാര്യം ചെയ്യണം. പലരീതിയിൽ സംസാരിക്കുന്നത് രാജതാൽപര്യത്തിന് ചേർന്നതല്ലെന്നും മൻമോഹൻസിങ് മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യൻ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സർവക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരുന്നു.

എന്നാൽ, മൻമോഹൻ സിംങിനും രാഹുൽ ഗാന്ധിയ്ക്കും മറുപടിയുമായി ബി.ജെ.പി രംഗതെത്തി വിമർശനം നടത്തുന്നവർ യോഗ്യതയിലെയ്ക്ക് തിരിഞ്ഞ് നോക്കണമെന്നും മൻ മോഹൻസിങിന്റെ ഭരണകാലത്താണ് എറ്റവും അധികം ഭൂമി ചൈന കൈപിടിയിലാക്കിയതെന്നും അമിത് മാളവിയ പറഞ്ഞു.

Story highlight: Former Prime Minister Manmohan Singh says the Prime Minister should be careful with his words

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here