സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടും; അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ കാലവർഷം ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്നും കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Read Also: കേരളത്തിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച്ച 8 ജില്ലകളിലും, വ്യാഴാഴ്ച്ച 12 ജില്ലകളിലും, വെള്ളിയാഴ്ച്ച 14 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. മലയോര മേഖലകളിലും, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പുലർത്തണം.
ഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 2.7 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. കേരള തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ജൂൺ 24 മുതൽ ജൂൺ 26 വരെ കേരള-കർണ്ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Read Also: കനത്ത മഴയിൽ തലശേരി നഗരം വെള്ളത്തിനടിയിലായി
ഇന്നലെ രാവിലെ 8 മുതൽ ഇന്ന് രാവിലെ 8 വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടകരയിലാണ്. 25 സെൻറിമീറ്റർ. തലശ്ശേരിയിൽ 18 സെൻ്റിമീറ്ററും കണ്ണൂരിൽ 17 സെൻ്റിമീറ്ററും മഴ ലഭിച്ചു.
Story Highlights: heavy rain in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here