വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘട്ടനം; ചേർത്തലയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി

വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘട്ടനത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. ആലപ്പുഴ ചേർത്തലയിലാണ് സംഭവം. ആലുങ്കൽ മറ്റത്തിൽ വീട്ടിൽ മണിയൻ (78)ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസികളായ സുന്ദരേശ്വര റാവു, ശ്രീധര റാവു എന്നിവർ അറസ്റ്റിലായി.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ കുറച്ചു നാളുകളുമായി മണിയനും മറ്റ് രണ്ട് പേരുമായി വഴിത്തർക്കമുണ്ടായിരുന്നു. ബൈക്കിൽ വരികയായിരുന്ന സുന്ദരേശ്വര റാവുവിനേയും ശ്രീധര റാവുവിനേയും മണിയൻ വഴിയിൽ തടഞ്ഞു. ഇതേ തുടർന്നുണ്ടായ സംഘട്ടനത്തിനിടെ മണിയനെ സുന്ദരേശ്വര റാവുവും ശ്രീധര റാവുവും ചേർന്ന് മർദിക്കുകയും പിടിച്ച് തള്ളുകയുമായിരുന്നു.
read also:അങ്കമാലിയിൽ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി
തലയിടിച്ച് വീണ മണിയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. പൊലീസ് കേസെടുത്തു. മണിയന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
story highlights- muder, alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here