മണ്ണാർക്കാട് കൊലപാതകം: യുവാവിന്റെ സുഹൃത്ത് പിടിയിൽ

mannarkkad murder youth arrested

അക്കിപ്പാടം സ്വദേശി മണ്ണാർക്കാട് നഗരത്തിലെ കെട്ടിടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. സുഹൃത്തായ പശ്ചിമ ബംഗാൾ സ്വദേശി പവിത്രനാണ് (36) അറസ്റ്റിലായത്.

വെള്ളിയാഴ്ചയാണ് അക്കിപ്പാടം പുൽകുഴിയിൽ മുഹമ്മദാലിയെ മണ്ണാർക്കാട് റൂറൽ ബാങ്കിന് സമീപത്തെ പണി തീരാത്ത കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ രക്ത കറ പുരണ്ടിരുന്നത് ദുരൂഹതയുണർത്തിയിരുന്നു. തലയ്ക്കടുത്തായി ഉണ്ടായിരുന്ന ഒരു ഹോളോബ്രിക്‌സ് രക്ത കറ പുരണ്ട നിലയിലായിരുന്നു. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌കോഡും, വിരലടയാള വിദഗ്ധരും ഉൾപ്പെടെ അന്വേഷണം ആരംഭിച്ചു.

കെട്ടിടം പരിശോധിച്ചതിൽ മുകൾ നിലയിൽ മദ്യ ലഹരിയിൽ ഉറക്കമായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പവിത്രനെ അന്നു തന്നെ കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ ഷർട്ടിലും രക്തം പുരണ്ടിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ വ്യാഴാഴ്ച രാത്രിയിൽ കെട്ടിടത്തിൽ വച്ചു മദ്യപിച്ചു മുഹമ്മദാലിയുമായി കയ്യേറ്റം നടന്നതായി പവിത്രൻ സമ്മതിച്ചു. തലയ്ക്കടിച്ച ശേഷം ഇയാൾ അബോധാവസ്ഥയിൽ മുകളിലെ നിലയിലേക്ക് കയറുകയായിരുന്നു. ഡിവൈഎസ്പി മുരളീധരൻ, സിഐ എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Story Highlights- mannarkkad murder youth arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top