ജനവാസ മേഖലയിൽ ക്വാറന്റീൻ മാലിന്യങ്ങൾ തള്ളുന്നതായി പരാതി

ജനവാസ മേഖലയിൽ ക്വാറന്റീൻ മാലിന്യങ്ങൾ തള്ളുന്നതായി നാട്ടുകാരുടെ പരാതി. കായംകുളം ചിറക്കടവിലാണ് സംഭവം. വിവരമറിഞ്ഞു നാട്ടുകാർ തടയാൻ എത്തിയെങ്കിലും പ്രതിഷേധം വകവെക്കാതെ മാലിന്യങ്ങൾ നിക്ഷേപിച്ചാണ് നഗരസഭാ ജീവനക്കാർ മടങ്ങിയത്.
Read Also: വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘട്ടനം; ചേർത്തലയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി
ഇന്ന് രാവിലെ നഗരസഭ മാലിന്യ വാഹനത്തിലാണ് കായംകുളം പ്രദേശത്തെ ക്വാറന്റീനിൽ കഴിയുന്ന ആളുകളുടെ വസ്ത്രങ്ങളും ആഹാര അവശിഷ്ടങ്ങളും നഗരസഭ ജനവാസ മേഖലയിൽ തള്ളിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പ്രദേശത്ത് മാലിന്യങ്ങൾ കെട്ടികിടക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇന്ന് നഗരസഭയുടെ വാഹനം തടഞ്ഞു. എന്നാൽ ഫലം ഉണ്ടായില്ല. കായംകുളം നഗരസഭയ്ക്കും ആരോഗ്യവകുപ്പിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. ഈ മാലിന്യങ്ങൾ നിലവിൽ ജലാശയങ്ങളിൽ കെട്ടികിടക്കുകയാണ്.
qurantine wate disposed in living areas, alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here