പ്രതിക്ക് കൊവിഡ്; പുനലൂർ പൊലീസ് സ്റ്റേഷനിൽ നിയന്ത്രണം

ദിവസങ്ങൾക്ക് മുൻപ് ഹാജരാക്കിയ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പുനലൂർ പൊലീസ് സ്റ്റേഷനിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇൻസ്‌പെക്ടർ അടക്കം 36 പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ 65 വയസുകാരനാണ് പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച ജയിലിൽ പാർപ്പിക്കുന്നതിന് മുന്നോടിയായി ഇയാളുടെ സ്രവം പരിശോധനയ്ക്കയച്ചിരുന്നു. ഇന്നലെ ജാമ്യത്തിൽ ഇറങ്ങി. ഇന്നാണ് പരിശോധനാഫലം പുറത്തു വന്നത്.

പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പട്രോളിംഗ് സംഘം അടക്കം സ്റ്റേഷനിൽ വന്നു പോയ മറ്റു പൊലീസുകാരുടെ വിശദാംശങ്ങളും ശേഖരിച്ചു വരികയാണ്. സ്റ്റേഷനിൽ അണു നശീകരണം നടത്തി.

story highlights- coronavirus, punaloor police station

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top