മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്ന റീഫര്‍ കണ്ടെയ്‌നര്‍ കൊല്ലത്ത്

Container facilities to keeps the fish intact in kollam

മൂന്നു ദിവസംവരെ മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന റീഫര്‍ കണ്ടയ്നര്‍ കൊല്ലത്ത് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മൈനസ് രണ്ടു മുതല്‍ മൈനസ് അഞ്ചു ഡിഗ്രി സെല്‍ഷ്യല്‍സ് വരെ ഊഷ്മാവിലാണ് ഇതിന്റെ പ്രവര്‍ത്തനം. 15 ടണ്‍ മത്സ്യം സൂക്ഷിക്കുവാന്‍ കഴിയുന്ന റീഫര്‍ കണ്ടയിനറിന്റെ വില 25 ലക്ഷം രൂപയാണ്.

ന്യായവില ഉറപ്പാക്കുമെന്നും അനിയന്ത്രിത വിലവര്‍ധന അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ലഭ്യതയ്ക്ക് അനുസരിച്ച് വിലകൂട്ടുന്നതും കുറയ്ക്കുന്നതും സാധാരണക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്ഥിരമായ ന്യായവില നിശ്ചയിക്കപ്പെട്ടാല്‍ വിപണി നിയന്ത്രണവും തൊഴിലാളികളുടെ ക്ഷേമവും ഉറപ്പാക്കാനാവും. വിഷയത്തില്‍ മത്സ്യസഹകരണ സംഘങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. അധികം വരുന്ന മത്സ്യങ്ങള്‍, മത്സ്യഫെഡ് മുഖേന വാങ്ങി സംഭരിക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണ നടപടികള്‍ പുരോഗമിക്കുകയാണ്. എല്ലാ തൊഴിലാളികള്‍ക്കും ലോക്കര്‍ സൗകര്യവും ചുറ്റുമതിലും മറ്റും ലഭ്യമാകുന്ന തരത്തിലേക്ക് മാറ്റപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

Story  Highlights: Container facilities to keeps the fish intact in kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top