Advertisement

ശബരിമല വിമാനത്താവളം; ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി

June 23, 2020
Google News 1 minute Read

ശബരിമല വിമാനത്താവളം നിർമിക്കാനായി ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുതെന്ന് ഹൈക്കോടതി. നിയമാനുസൃതമായ നടപടി മാത്രമേ നടപടി പാടുള്ളുവെന്നാണ് നിർദേശം. സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് നടപടിയാകാമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കി. അയ്‌ന ചാരിറ്റബിൾ ട്രസ്റ്റാണ് സർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചത്. ഭൂമിയുടെ ഉടമസ്ഥർ തങ്ങളാണെന്നാണ് ട്രസ്റ്റിന്റെ വാദം.

ശബരിമല വിമാനത്താവള നിർമാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. 2226.13 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നാണ് ഉത്തരവിൽ പറഞ്ഞത്. ഭൂമിയേറ്റെടുക്കുന്നതിന്റെ തുടർനടപടികൾ സ്വീകരിക്കാൻ കോട്ടയം ജില്ലാ കളക്ടറെ ചുമതപ്പെടുത്തുകയും ചെയ്തിരുന്നു.

ശബരിമലയോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. ഹാരിസൺ മലയാളത്തിൽ നിന്ന് നേരത്തെ ബിലീവേഴ്സ് ചർച്ച് വാങ്ങിയ ഭൂമി സർക്കാർ ഭൂമിയാണെന്ന് നേരത്തെ എംജി രാജമാണിക്യം ഐഎഎസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സുപ്രീംകോടതി വരെ അപ്പീൽ പോയാണ് ഭൂമിയേറ്റെടുക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. ശബരിമലയിൽ ഗ്രീൻഫിൽഡ് വിമാനത്താവളം നിർമിക്കാനാണ് സർക്കാരിന്റെ തീരുമാനം.

story highlights- sabarimala airport, high court of kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here