സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; മരണം കൊല്ലത്ത്

kollam man dies of covid

സംസ്ഥാനത്ത് ആശങ്കയുയർത്തി വീണ്ടും കൊവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. 68 വയസായിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

ഡൽഹിയിൽ നിന്ന് തിരിച്ചെത്തി പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 10-ാം തിയതി നാട്ടിലേക്ക് തിരികെയെത്തിയ ഇദ്ദേഹത്തിന് 15 -ാം തിയതി പനി ബാധിക്കുകയും സ്രവ പരിശോധനയ്ക്ക് അയച്ച് ഫലം പോസിറ്റീവ് ആവുകയായിരുന്നു. ആശുപത്രിയിൽ എത്തിയത് മുതൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ഈ വ്യക്തിക്ക് വളരെ അത്യാവശ്യമായി വേണ്ട ഒരു ജീവൻ രക്ഷാ മരുന്ന് പൊലീസ് ഇടപെട്ട് എറണാകുളത്ത് നിന്ന് പാരിപ്പള്ളിയിലേക്ക് എത്തിച്ചുനൽകിയിരുന്നു. ഇദ്ദേഹത്തിന് എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കൊല്ലം സ്വദേശി

Posted by 24 News on Monday, June 22, 2020
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top