Advertisement

ഓണ്‍ലൈന്‍ പഠനം: നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് 117 ടെലിവിഷനുകളുമായി പത്തനംതിട്ട ജില്ലാ വ്യവസായ വകുപ്പ്

June 23, 2020
Google News 1 minute Read
TV

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി ജില്ലാ വ്യവസായ വകുപ്പ് 117 ടെലിവിഷനുകള്‍ നല്‍കും. ആദ്യഘട്ടമായി 50 ടെലിവിഷനുകള്‍ ജില്ലാഭരണകൂടത്തിന് കൈമാറുന്നതിനായി വനം വകുപ്പ് മന്ത്രി കെ.രാജുവിന് കൈമാറി. ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലയിലെ വ്യവസായികളില്‍നിന്ന് ശേഖരിച്ച 50 ടെലിവിഷനുകളാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്.

സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 500 പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും കൈമാറി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി 500 പിപിഇ കിറ്റും മെഡിക്കല്‍ ഉപകരണങ്ങളും ഉള്‍പ്പടെ 8,29,264 രൂപയുടെ സാധനങ്ങള്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനു കൈമാറി.

ജില്ലയുടെ ചുമതല വഹിക്കുന്ന വനം, ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സുനില്‍ പെരുമാനൂരില്‍ നിന്നും ജില്ലാഭരണകൂടത്തിന് വേണ്ടി ഇവ ഏറ്റുവാങ്ങി. കൊഗ്‌നിസെന്റ് ഫൗണ്ടേഷന്‍, സിബിഎം ഇന്ത്യാ ട്രസ്റ്റ് എന്നിവയുടേയും സഹകരണത്തോടെയാണു സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും കൈമാറിയത്.

Story Highlights: Pathanamthitta District Industries Department with 117 televisions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here