എച്ച്1 ബി വീസയ്ക്ക് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തി

Trump suspend H-1B till year end

ഈ വർഷം അവസാനം വരെ എച്ച്1ബി അടക്കമുള്ള വീസകൾക്ക് നിരോധനമേർപ്പെടുത്തി ഡോണൾഡ് ട്രംപ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അമേരിക്കൻ ജനതയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

നിരവധി വ്യവസായ സംരംഭങ്ങൾ, നിയമജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ എതിർപ്പ് മറികടന്നാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ജൂൺ 24 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിരോധനം നിരവധി ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും.

ഇന്ത്യ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ അമേരിക്കയിലുള്ള കമ്പനികൾക്ക് ജോലിക്കായി നിയമിക്കാൻ അനുവദിക്കുന്ന നോൺ ഇമിഗ്രന്റ് വീസയാണ് എച്ച് 1ബി വീസ. എച്ച് 1ബി വീസയിൽ 5 ലക്ഷത്തോളം തൊഴിലാളികളാണ് അമേരിക്കയിൽ ജോലി ചെയ്യുന്നത്. ഇതോടെ എച്ച്1ബി വീസ, എച്ച്2ബി വീസ, സ്റ്റുഡന്റ് വീസ എന്നിവയിൽ രാജ്യത്തെത്തിയവർ പ്രതിസന്ധിയിലാകും. കഴിഞ്ഞ രണ്ട് മാസത്തിനിടെ 33 മില്യൺ അമേരിക്കൻ പൗരന്മാർക്കാണ് രാജ്യത്ത് ജോലി നഷ്ടമായത്.

Story Highlights- Trump suspend H-1B till year end

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top