മന്ത്രി വി എസ് സുനിൽ കുമാറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

നിരീക്ഷണത്തിലായിരുന്ന മന്ത്രി വി എസ് സുനിൽ കുമാറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും മന്ത്രി നിരീക്ഷത്തിൽ തുടരണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചു.
കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നതിനാൽ മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്കയച്ചു. വൈകുന്നേരത്തോടെ ഫലം പുറത്തുവന്നു. മന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവായത് ആശ്വാസമായി.
read also: വൻനഗരങ്ങൾക്ക് പുറമേ ഗ്രാമങ്ങളിലും പിടിമുറുക്കി കൊവിഡ്
എറണാകുളം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്ന മന്ത്രിയും കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയും ഈ മാസം 15 ന് ചേർന്ന യോഗത്തിൽ ഒരുമിച്ചുണ്ടായിരുന്നു. ഇതിന് പിന്നാലെ മന്ത്രി ഉൾപ്പെടെ 18 പേരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു.
story highlights- coronavirus, v s sunil kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here