ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ജൂൺ 7ന് ഡൽഹിയിൽ നിന്നെത്തിയ 27 കരിയായ പൈനാവ് സ്വദേശിനി, ജൂൺ 10ന് ചെന്നൈയിൽ നിന്നെത്തിയ 44കാരിയായ മണിയാറംകുടി സ്വദേശിനി, ജൂൺ 9 ന് തമിഴ്‌നാട് കാഞ്ചിപുരത്ത് നിന്നുമെത്തിയ 26 കാരനായ മൂലമറ്റം സ്വദേശി, ജൂൺ 13 ന് കുവൈറ്റിൽ നിന്നുമെത്തിയ വണ്ടിപ്പെരിയാർ 57 കാരനായ സ്വദേശി, ജൂൺ 12 ന് കുവൈറ്റിൽ നിന്നുമെത്തിയ 35 വയസ്സുകാരായ കരുണാപുരം സ്വദേശികൾ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇവരെല്ലാം വീടുകളിൽ നിരീക്ഷത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചവരെ ഇടുക്കി മെഡിക്കൽ കോളജിലും തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story highlight: covid confirmed 6 people in Idukki district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More