ഷംനാ കാസിമിന് ഭീഷണി

നടി ഷംനാ കാസിമിന് ഭീഷണി. ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു. കരിയർ നശിപ്പിക്കുമെന്ന് കാണിച്ചാണ് ഭീഷണി ഉയർത്തിയത്. സംഭവത്തിൽ നാല് പേരെ മരട് പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഷംനയ്ക്ക് വിവാഹാലോചനയുമായി നാലംഗ സംഘം വീട്ടിലെത്തി. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസിൽ പരാതി നൽകി. ഇന്നലെ രാത്രിയാണ് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശികളെ എറണാകുളം മരട് പൊലീസാണ് പിടികൂടിയത്. ഷംന നിലവിൽ ഹൈദരാബാദിലാണ്. നടി തിരിച്ചെത്തിയ ശേഷം ബാക്കി നടപടികൾ സ്വീകരിക്കും.

story highlights- Shamna kasim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top