മോദി സര്‍ക്കാര്‍ കൊവിഡും ഇന്ധന വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണ് : രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ കൊവിഡ് 19 ഉം പെട്രോള്‍-ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെയും പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്.
ബുധനാഴ്ച രാജ്യത്തെ കൊവിഡ് 19 കേസുകള്‍ 4.56 ലക്ഷം കടന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി മുന്‍പും വിമര്‍ശിച്ചിരുന്നു. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലും മോദി സര്‍ക്കാരിനെതിരെ രാഹുല്‍ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു.
मोदी सरकार ने कोरोना महामारी और पेट्रोल-डीज़ल की क़ीमतें “अन्लॉक” कर दी हैं। pic.twitter.com/ty4aeZVTxq
— Rahul Gandhi (@RahulGandhi) June 24, 2020
Story Highlights: Modi government has unlocked Corona epidemic and petrol-diesel prices: Rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here