10 താരങ്ങൾക്ക് കൊവിഡ്; രോഗബാധ ഗൗരവമായി എടുക്കണമെന്ന് അഫ്രീദി

Shahid Afridi about Covid

10 രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധ ഗൗരമായി എടുക്കണമെന്ന അഭ്യർത്ഥനയുമായി മുൻ രാജ്യാന്തര താരം ഷാഹിദ് അഫ്രീദി. എല്ലാ പാകിസ്താനികളും വൈറസിനെ ഗൗരവമായി കാണണമെന്നും എല്ലാവരും കരുതൽ കാണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അഫ്രീദിക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read Also: ഏഴ് പാക് താരങ്ങൾക്ക് കൂടി കൊവിഡ്; ഇംഗ്ലണ്ട് പര്യടനം സംശയത്തിൽ

‘ഫഖര്‍ (സമാൻ), ഇമ്രാന്‍ ഖാന്‍, കാഷിഫ് (ഭട്ടി), (മുഹമ്മദ്) ഹഫീസ്, (മുഹമ്മദ്) ഹസ്‌നെയ്ന്‍, (മുഹമ്മദ്) റിസ്വാന്‍, വഹാബ് (റിയാസ്), മലാങ് എന്നിവര്‍ക്ക് വേഗം ഭേദമാവാന്‍ ഞാൻ പ്രാർത്ഥിക്കുന്നു. എല്ലാവരും സ്വയം കരുതൽ കാണിക്കണം. വൈറസിനെ ഗൗരവമായി എടുക്കാൻ എല്ലാ പാകിസ്താനികളോടും അപേക്ഷിക്കുകയാണ്.’- അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.


ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി നടത്തിയ ടെസ്റ്റിൽ 10 പാക് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഷദബ് ഖാൻ, ഹാരിസ് റൗഫ്, ഹൈദർ അലി, ഖർ സമാൻ, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഹസ്നൈൻ, ഇമ്രാൻ ഖാൻ, കാഷിഫ് ഭട്ടി എന്നിവർക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. ടീമിലെ ഒരു സപ്പോർട്ട് സ്റ്റാഫിനും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.

Read Also: കുടുംബാംഗങ്ങൾക്ക് കൊവിഡ് ലക്ഷണങ്ങൾ; ജോഫ്ര ആർച്ചർ ഉടൻ ടീമിനൊപ്പം ചേരില്ല

ഇതോടെ, 29 അംഗ ടീമിലെ 10 പേരും കൊവിഡ് ബാധയേറ്റ് പുറത്തായിരിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച എല്ലാ താരങ്ങളോടും ഐസൊലേഷനിൽ കഴിയാൻ പിസിബി നിർദ്ദേശിച്ചു. ഈ താരങ്ങൾ ഒഴികെയുള്ളവർ ജൂൺ 24നു ലാഹോറിൽ എത്തി 28ന് ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നവർ രോഗമുക്തരായാൽ വീണ്ടും പരിശോധന നടത്തി ടീമിലേക്ക് വിളിക്കും. ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിനു മുൻപ് അഞ്ച് തവണ താരങ്ങളെ പരിശോധനക്ക് വിധേയരാക്കുമെന്ന് പിസിബി അറിയിച്ചു.

Story Highlights: Shahid Afridi about Covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top