Advertisement

ക്വാറന്റീൻ ആവശ്യകത; കൊവിഡ് ബോധവത്കരണവുമായി ഹ്രസ്വചിത്രം

June 24, 2020
Google News 1 minute Read
short film co 19 getting viral

കൊവിഡ് 19 ബോധവത്കരണവുമായി ശ്രദ്ധേയമായ ഒരു ഹ്രസ്വചിത്രം. കൊ-19 എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധായകൻ അജയ് വാസുദേവ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. എസ്സാർ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെയാണ് 2 മിനിട്ട് ദൈർഘ്യമുള്ള ചിത്രം പുറത്തിറക്കിയത്.

രണ്ട് പേർ മാത്രം അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ക്വാറൻ്റീനിൽ കഴിയേണ്ടതിൻ്റെ ആവശ്യകതയാണ് പങ്കുവക്കുന്നത്. മലയാള സിനിമയിൽ എഡിറ്ററായ ഷിജാസ് പി യൂനുസ് സംവിധാനവും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ഷിജാസും മുഹമ്മദ് ഫാസിലും ആണ് രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്. മുഹമ്മദ് ഫാസിലിൻ്റെ മികച്ച അഭിനയമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ഫാസിലിലൂടെ മലയാള സിനിമക്ക് പുതിയ ഒരു നടനെ കൂടി ലഭിച്ചു എന്നതാണ് ഈ ഹ്രസ്വചിത്രത്തിലൂടെ ലഭിക്കുന്ന ഏറ്റവും ശ്രദ്ധേയമായ കാര്യം.

Read Also: കൊവിഡ് കാലത്ത് പൊലീസിന് നന്ദി അറിയിക്കാനായി ഹ്രസ്വ ചിത്രം

ഗോകുൽ ആണ് ക്യാമറ. സ്റ്റുഡിയോ ഗൈഡ് സെവൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒരുക്കിയിരിക്കുന്നു.

അതേസമയം, ഇന്നലെ 141 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മരണവും ഉണ്ടായി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് എത്തിയതായിരുന്നു ഇയാൾ. ഉറവിടം കണ്ടെത്താനാവാത്ത ചില കേസുകളും ഉണ്ടായി. രോഗം ബാധിച്ചവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന വന്ന 52 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഒന്‍പത് പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗം ബാധിച്ചു. 60 പേരാണ് രോഗമുക്തി നേടിയത്.

Story Highlights: short film co 19 getting viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here