കടലാക്രമണം ശക്തമായ പ്രദേശങ്ങളില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ത്വരിതപ്പെടുത്തും: കളക്ടര്‍

കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കടലാക്രമണം ശക്തമായ പ്രദേശങ്ങള്‍ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ സന്ദര്‍ശിച്ചു. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി എന്നിവര്‍ക്കൊപ്പമാണ് ചെറിയഴീക്കല്‍ ഉള്‍പ്പെടെ കടലാക്രമണം ശക്തമായ മേഖലകള്‍ സന്ദര്‍ശിച്ചത്. കടലാക്രമണത്തെ ചെറുക്കുന്നതിന് അടിയന്തരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഐആര്‍ഇ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവശ്യമായ സ്ഥലങ്ങളില്‍ പുലിമുട്ടുകളും സീ വാളുകളും നിര്‍മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം വിവിധ വകുപ്പുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ആറു കോടിയിലധികം വരുന്ന അടിയന്തര നടപടികളുടെ നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചതായും കളക്ടര്‍ അറിയിച്ചു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായും ആലപ്പാടിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനുമായി മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആര്‍ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു.
Story Highlights: Steps will be taken to set up Geo Bags: Collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here