അസമിൽ വെള്ളപ്പൊക്കം രൂക്ഷം; 30 മരണം

അസമിൽ വെള്ളപ്പൊക്കം രൂക്ഷം. 30 പേർ മരിച്ചു. ഏഴ് ജില്ലകളിൽ നിന്നായി അരലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. അടുത്ത 48 മണിക്കൂർ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊവിഡിനിടെ ഉണ്ടായ വെള്ളപ്പൊക്കം അസമിൽ ആശങ്ക വർധിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് അസമിൽ തുടരുന്നത്. അടുത്ത 48 മണിക്കൂർ ഇതേ സ്ഥിതി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബ്രഹ്മപുത്രയും പോഷകനദികളുമായ ടെസ്റ്റ്, സുബൻസിരി, മാനസ നദികൾ കരകവിഞ്ഞൊഴുകുകയാണ്. ദിബ്രുഗഡ്, ജുർഹട്ട് തുടങ്ങി അപ്പർ അസമിലെ അരലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി 30 പേർ ഇതിനോടകം മരിച്ചു. മരണസംഖ്യ വർധിക്കാനാണ് സാധ്യത. 13,000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

read also: നടി ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മീഷന്‍

കൊവിഡ് കാലമായതിനാൽ സാമൂഹിക അകലം പാലിച്ചാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആളുകളെ മാറ്റിയത്. 5000 ഹെക്ടർ കൃഷിയടക്കം സംസ്ഥാനത്തിന് കനത്ത നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, സിക്കിം, മേഘാലയ എന്നിവിടങ്ങളിലും അടുത്ത 24 മണിക്കൂർ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

story highlights- Flood, Assam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top