ഇന്ന് ഉച്ചവരെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തിയത് 98,202 പേര്‍: മുഖ്യമന്ത്രി

ഇന്ന് ഉച്ചവരെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തിയവര്‍ 98,202 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ 96,581 (98.35 ശതമാനം) വിമാനങ്ങളിലാണ്. 1621 (1.65 ശതമാനം) കപ്പലുകളിലുമാണ് എത്തിയത്. തിരികെ എത്തിയവരില്‍ 36,724 പേര്‍ കൊച്ചിയിലും 31,896 പേര്‍ കരിപ്പൂരിലുമാണ് വിമാനമിറങ്ങിയത്. അവിടെ വരുന്ന യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സ്‌ക്രീനിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ളവ ആവശ്യാനുസരണം സജ്ജീകരിക്കുകയാണ്. തിരികെ എത്തിയവരില്‍ 72,099 പേര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
Read More: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 123 പേര്‍ക്ക്; 53 പേര്‍ രോഗമുക്തരായി
താജികിസ്ഥാനില്‍ നിന്നെത്തിയവരില്‍ 18.18 ശതമാനവും റഷ്യയില്‍നിന്ന് എത്തിയവരില്‍ 9.72 ശതമാനവും നൈജീരിയയില്‍ നിന്നെത്തിയവരില്‍ 6.51 ശതമാനവും കുവൈത്തില്‍ നിന്നെത്തിയവരില്‍ 5.99 ശതമാനവും സൗദിയില്‍ നിന്നെത്തിയവരില്‍ 2.33 ശതമാനവും യുഎഇയില്‍ നിന്നെത്തിയവരില്‍ 1.6 ശതമാനവും ഖത്തറില്‍ നിന്നെത്തിയവരില്‍ 1.56 ശതമാനവും ഒമാനില്‍ നിന്നെത്തിയവരില്‍ 0.78 ശതമാനവുമാണ് കൊവിഡ് ബാധിതരെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: 98,202 people came to Kerala from abroad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here