കൊവിഡ് രോഗികളുടെ ചികിത്സ ഉറപ്പാക്കാൻ പ്ലാൻ എ, ബി, സി തയാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി പ്ലാൻ എ, ബി, സി തയാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യം ഒരുക്കുന്നതിനാണ് സജ്ജീകരണങ്ങൾ ഈ രീതിയിൽ ക്രമീകരിക്കുന്നതെന്നും മുഖ്യമന്ത്രിവാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പ്ലാൻ എ അനുസരിച്ച് കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി എല്ലാ ജില്ലകളിലും 29 കൊവിഡ് ആശുപത്രികളും അവയോട് ചേർന്ന് 29 കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. ഇത്തരത്തിലുള്ള 29 ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്കകൾ, 872 ഐസിയു കിടക്കകൾ, 482 വെന്റിലേറ്ററുകൾ എന്നിവ നിലവിൽ തറാക്കിയിട്ടുണ്ട്.
ജൂൺ 25 മുതൽ 30 വരെ 111 ചാർട്ടേഡ് ഫ്ലൈറ്റുകളും 43 വന്ദേ ഭാരത് ഫ്ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാർട്ട് ചെയ്തത്. ഇന്നലെ 72 ഫ്ളൈറ്റുകളാണ് വിദേശത്ത് നിന്നെത്തിയത്. നാളെ മുതൽ 40- 50 ഫ്ളൈറ്റുകൾ എത്തിതുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂടുതൽ ആളുകൾ എത്തുന്നതിന്റെ ഭാഗമായി
വിമാനത്താവളത്തിൽ ചുമതലയുള്ളവർക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്. മുൻ കരുതലിന്റെ ഭാഗമായി പൊലീസും ആരോഗ്യ വിഭാഗവും സർക്കാർ സംവിധാനങ്ങളും നടത്തുന്ന ഇടപെടൽ പ്രശംസനീയമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Story highlight: The Chief Minister said that Plan A, B and C had been prepared for the treatment of covid patients
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here