കണ്ണൂർ ജില്ലയിൽ ഒരു സിഐഎസ്എഫ് ജവാൻ അടക്കം 9 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

11 covid cases malappuram

കണ്ണൂർ ജില്ലയിൽ ഒരു സിഐഎസ്എഫ് ജവാൻ അടക്കം 9 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു.അഞ്ച് പേർ വിദേശത്ത് നിന്നും നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

കണ്ണൂർ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ. ഡൽഹിയിൽ നിന്നെത്തിയകരിവെള്ളൂർ പെരളം സ്വദേശിനിക്കും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ മൊകേരി സ്വദേശിക്കും രോഗബാധ കണ്ടെത്തി. മുണ്ടേരി, കുറുമാത്തൂർ, ചെറുകുന്ന്, മട്ടന്നൂർ, പെരിങ്ങോം സ്വദേശികളാണ് വിദേശത്ത് നിന്ന് എത്തിയവർ.381 പേർക്കാണ് കണ്ണൂർ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.ഒരാൾ കൂടി ആശുപത്രി വിട്ടതോടെ രോഗമുക്തരായവരുടെ എണ്ണം 251 ആയി.

Story highlight: covid also confirmed nine others including a CISF jawan in Kannur district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top