ഇന്ത്യൻ ജനാധിപത്യത്തിൽ ഇരുൾ പരത്തിയ അടിയന്തരാവസ്ഥയുടെ ഓർമ്മകൾക്ക് 45 വയസ്

ഇന്ത്യൻ ജനാധിപത്യത്തിൽ ഇരുൾ പരത്തിയ അടിയന്തരാവസ്ഥയുടെ ഓർമ്മകൾക്ക് 45 വയസ്. 1975 ജൂൺ 25 ന് അർധരാത്രിയിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. അലഹബാദ് ഹൈക്കോടതി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ലോക്‌സഭാ ജയം റദ്ദാക്കുകയും ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തതോടെയാണ് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം തുറക്കപ്പെട്ടത്. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി, പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു….
ആ ഇരുണ്ടനാളുകളിൽ കേരളത്തിൽ സിപിഐ കോൺഗ്രസ് മുന്നണിയായിരുന്നു ഭരണത്തിൽ. സി. അച്യുതമേനോൻ മുഖ്യമന്ത്രിയും കെ. കരുണാകരൻ ആഭ്യന്തര മന്ത്രിയും. കോഴിക്കോട് റീജിയണൽ എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥിയായിരുന്ന രാജൻ അക്കാലത്തെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ്. ജസ്റ്റിസ് ജെസി ഷാ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം 800ലധികം പേരാണ് കേരളത്തിലെ ജയിലുകളിൽ അതിക്രൂര പീഡനങ്ങൾക്കിരയായത്. ‘ഇന്ത്യൻ യൗവനം കാഴ്ചക്കാരായില്ല. തെരുവുകളിൽ ഇന്ത്യയെന്നാൽ ഇന്ദിരയല്ല. ഇന്ദിരയെന്നാൽ ഇന്ത്യയുമല്ല’ എന്ന മുദ്രാവാക്യമുയർന്നു.
ഒടുവിൽ 1977 ഇന്ദിരാ ഗാന്ധി തന്നെ അടിയന്തരാവസ്ഥ പിൻവലിച്ച് തെഞ്ഞെടുപ്പിനെ നേരിട്ടു. ജനം മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാർട്ടിയെ അധികാരത്തിലേറ്റി പ്രതികാരം വീട്ടി.
Story highlights- india remembers emergency period
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here