‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടിക്ക് വെള്ളിയാഴ്ച തുടക്കമാവും; മുഖ്യമന്ത്രി

‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടിക്ക് വെള്ളിയാഴ്ച തുടക്കമാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ്- 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന പരിപാടിയിൽ ശാസ്ത്രജ്ഞർ, തത്വചിന്തകർ, നയതന്ത്രജ്ഞർ, സാമ്പത്തിക വിദഗ്ധർ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ, ജനപ്രതിനിധികൾ, സാങ്കേതികവിദഗ്ധർ തുടങ്ങിയ ആഗോളതലത്തിൽ പ്രാഗത്ഭ്യം തെളിയിച്ചവ്യക്തികൾ പങ്കെടുക്കും.

വെള്ളിയാഴ്ച നടക്കുന്ന ആദ്യ എപ്പിസോഡിൽ ‘കേരളം: ഭാവി വികസനമാർഗങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കിയാവും ചർ്ച്ച നടക്കുക. ലോകപ്രശസ്ത പണ്ഡിതരായ നോം ചോസ്‌കി, അമർത്യ സെൻ, സൗമ്യ സ്വാമിനാഥൻ എന്നിവർ പങ്കെടുക്കും. മാധ്യമ പ്രവർത്തകൻ എൻ. റാം, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ എന്നിവർ പരിപാടിയിൽ മോഡറേറ്ററാവും.

സംവാദ പരിപാടിയുടെ ആദ്യഭാഗം വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ സംപ്രേഷണം ചെയ്യും. കേരള മോഡലിന്റെ ചുവടു പിടിച്ചുള്ള സംവാദം എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന സുസ്ഥിര വികസനത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴിതെളിയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Story highlight: ‘Kerala Dialog’ will continue the dialogue on Friday; The Chief Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top