Advertisement

കേരള ലളിതകലാ അക്കാദമിയുടെ പുതിയ ആര്‍ട്ട് ഗ്യാലറി കോട്ടയത്ത് ഒരുങ്ങുന്നു

June 25, 2020
Google News 1 minute Read
kerala lalitha kala academy

അക്ഷര നഗരിയായ കോട്ടയത്ത് കേരള ലളിതകലാ അക്കാദമിയുടെ നൂതന സംവിധാനങ്ങളോടുകൂടിയ ആര്‍ട്ട് ഗ്യാലറി ഒരുങ്ങുന്നു. ഡിസി കിഴക്കെമുറിയിടം കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആര്‍ട്ട് ഗ്യലറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ത്യയിലെ ശ്രദ്ധേയ ഗ്യാലറികളിലൊന്നായ എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തിന്റെ മാതൃകയില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കത്തക്ക രീതിയിലാണ് ഗ്യാലറി സജ്ജീകരിക്കുന്നത്.

കാഴ്ചയുടെ അവശ്യഘടകമായ ആര്‍ട്ട് ഗ്യാലറികള്‍ ഉയര്‍ന്ന നിലവാരത്തോടെ സ്ഥാപിക്കാന്‍ സാധിക്കുന്നതിലൂടെ ദൃശ്യകലാ സംസ്‌കാരത്തെ പരിപോഷിപ്പിക്കുവാന്‍ കഴിയും എന്നതാണ് അക്കാദമി ലക്ഷ്യമിടുന്നത്. സമീപകാലത്ത് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ പുതുതായി നിര്‍മിച്ച ആര്‍ട്ട് ഗ്യാലറി, കണ്ണൂര്‍ മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ പുതുതായി നിര്‍മിക്കുന്ന ആര്‍ട്ട് ഗ്യാലറി, നൂതന സൗകര്യങ്ങളോടെ നവീകരിച്ച കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറി എന്നിവ ഇതിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചതാണ്.

ജൂലൈ പകുതിയോടെ ഗ്യാലറി പ്രദര്‍ശന സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതെന്ന് ചെയര്‍മാന്‍ നേമം പുഷ്പരാജും സെക്രട്ടറി പി.വി. ബാലനും അറിയിച്ചു.

Story Highlights: Kerala Lalithakala Academy’s New Art Gallery in kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here