Advertisement

എംസിസിയുടെ ആദ്യ വനിതാ പ്രസിഡന്റ്; 233 വർഷത്തെ ചരിത്രം തിരുത്താൻ ക്ലെയർ കോണർ

June 25, 2020
2 minutes Read
MCC Clare Connor President

മാർലിബൺ ക്രിക്കറ്റ് ക്ലബിനെ ആദ്യ വനിതാ പ്രസിഡൻ്റ് ആവാനൊരുങ്ങി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ക്ലെയർ കോണർ. ക്ലബിൻ്റെ 233 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ക്ലബ് പ്രസിഡൻ്റാവുന്നത്. ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പ്രസിഡൻ്റ് എന്ന നേട്ടം സ്വന്തമാക്കിയ നിലവിലെ പ്രസിഡൻ്റും മുൻ ശ്രീലങ്കൻ താരവുമായ കുമാർ സങ്കക്കാരയാണ് ക്ലെയറിനെ നാമനിർദ്ദേശം ചെയ്തത്.

Read Also: ക്രിക്കറ്റ് നിയമങ്ങൾ നിർമിക്കുന്നതും പരിഷ്കരിക്കുന്നതും എംസിസിയാണ്; ഐസിസിയല്ല എംസിസി

വാർഷിക പൊതുയോഗത്തിൽ വെച്ചാണ് സങ്കക്കാര ക്ലെയറിനെ നാമനിർദ്ദേശം ചെയ്തത്. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയായിരുന്നു യോഗം. ഇപ്പോൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ വനിതാ ക്രിക്കറ്റ് ഹെഡും ഐസിസിയുടെ വനിതാ ക്രിക്കറ്റ് കമ്മറ്റി ചെയർമാനും ആയ കോണർ ഒക്ടോബർ ഒന്ന് മുതൽ സ്ഥാനമേൽക്കും.

എംസിസിയുടെ ബോർഡ് അംഗമായിപ്പോലും വനിതകളെ നിയമിക്കാൻ തുടങ്ങിയത് 1998നു ശേഷം മാത്രമായിരുന്നു. ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ വിഖ്യാതമായ പവലിയനിലും വനിതകളെ പ്രവേശിപ്പിക്കാറുണ്ടായിരുന്നില്ല.

ലെഫ്റ്റ് ആം സ്പിന്നർ ആയിരുന്ന കോണർ 1995ൽ 19ആം വയസ്സിലാണ് ഇംഗ്ലണ്ട് ടീമിൽ എത്തുന്നത്. 2000ൽ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയ താരം 2006ൽ വിരമിക്കുന്നതു വരെ ടീമിനെ നയിച്ചു.

Read Also: എംസിസിയുടെ ഇംഗ്ലീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്റായി സങ്കക്കാര

2019 ഒക്ടോബർ മുതലാണ് സങ്കക്കാര എംസിസിയുടെ പ്രസിഡൻ്റ് ആയിരുന്നത്. പ്രസിഡൻ്റ് അന്തോണി റെഫോർഡാണ് സങ്കക്കാരയെ നിർദ്ദേശിച്ചത്.

ഇംഗ്ലണ്ടിലെ ക്രിക്കറ്റ് വളർച്ചയ്ക്ക് സുപ്രധാന പങ്കു വഹിച്ച ക്ലബായിരുന്നു എംസിസി. 1787ൽ രൂപീകരിക്കപ്പെട്ട എംസിസി 1814ൽ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട് ആസ്ഥാനമാക്കി പ്രവർത്തനമാരംഭിച്ചു. ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ഗവേണിംഗ് ബോഡിയാണ് ആദ്യം എംസിസി പ്രവർത്തിപ്പിച്ചു കൊണ്ടിരുന്നത്. 1788ൽ എംസിസി ക്രിക്കറ്റ് നിയമങ്ങൾ രൂപീകരിക്കാൻ തുടങ്ങി. ക്രിക്കറ്റ് നിയമങ്ങൾ നിർമിക്കാനും പരിഷ്കരിക്കാനുമുള്ള പേറ്റൻ്റ് എംസിസിക്കാണ്. എംസിസിയുടെ നിർദ്ദേശങ്ങൾക്ക് ഐസിസി അംഗീകാരം നൽകിയാൽ മാത്രമേ നിയമ നടപ്പിലാവൂ എങ്കിലും ഐസിസിക്ക് നിയമം നിർമിക്കാനോ പരിഷ്കരിക്കാനോ അവകാശമില്ല.

Story Highlights: MCC Set To Name Clare Connor As First Female President In 233 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top