പ്രതികളിൽ ഒരാൾക്ക് കൊവിഡെന്ന് സംശയം; പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ താത്കാലികമായി അടച്ചു

perumbavur police station shut down

കരുതൽ തടങ്കലിൽ എടുത്ത പ്രതികളിൽ ഒരാൾക്ക് കൊവിഡെന്ന് സംശയം. പെരുമ്പാവൂർ പോലിസ് സ്റ്റേഷൻ അണുവിമുക്തമാക്കി.

വെങ്ങോല ഉണ്ണി വധക്കേസിലെ മുഖ്യപ്രതിയും, ഗുണ്ടാ നേതാവ് അനസിന്റെ സംഘത്തിൽപ്പെട്ടവരുമായ രണ്ട് പേരെ ഇന്നലെ രാത്രിയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്തത്. ഇതിൽ ഒരാൾക്ക് അസഹ്യമായ ചുമയും പനിയും അനുഭവപ്പെട്ടു.

ഇയാൾ ഒരു കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും പറയുന്നു. ഈ പ്രതിയുടെ സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വരുന്നതുവരെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ താത്കാലികമായി അടച്ചു.

Story Highlights- perumbavur police station shut down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top