കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ മരണം രാഷ്ട്രീയ വിവാദത്തിലേക്ക്

കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി ഉന്നയിച്ച ആരോപണം കണ്ണൂരിൽ രാഷട്രീയ വിവാദമായി മാറുന്നു. ആരോപണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തി. ആരോപണം അനവസരത്തിലാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് കോൺഗ്രസ് മറുപടി.
കെപിസിസി ജനറൽ സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ കെ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെ കെപിസിസി അംഗം തന്നെ നടത്തിയ ആരോപണങ്ങളാണ് വിവാദത്തിൽ തുടക്കം.കോൺഗ്രസിലെ ഒരു വിഭാഗം നടത്തിയ സൈബർ ആക്രമണത്തിൽ മനംനൊന്താണ് കെ സുരേന്ദ്രന്റെ മരണമെന്നായിരുന്നു കെപിസിസി നിർവാഹക സമിതി അംഗം കെ പ്രമോദിന്റെ ആരോപണം. അടുത്ത തവണ മേയർ സ്ഥാനം സുരേന്ദ്രന് ലഭിക്കുമെന്ന് ആശങ്കയുളള ചിലരാണ് ഇതിന് പിന്നിലെന്നും ആരോപണമുയർന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയത്.
read also: കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രന്റെ മരണം സൈബർ ആക്രമണത്തെ തുടർന്നെന്ന് ആരോപണം
എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ വ്യക്തിയാണ് കെ സുരേന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയതെന്നും ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് കോൺഗ്രസിന്റെ വിശദീകരണം. പ്രമോദിന്റെ ആരോപണം അനവസരത്തിലാണെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കണ്ണൂരിൽ പുതിയ രാഷ്ട്രീയ വിവാദമുണ്ടായിരിക്കുന്നത്.
Story highlights- k surendran, death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here