Advertisement

ബസ് ചാർജ് വർധിപ്പിക്കണമെന്ന ശുപാർശ അംഗീകരിക്കാൻ ആവില്ലെന്ന് പ്രതിപക്ഷം

June 26, 2020
Google News 1 minute Read

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന ശുപാർശ അംഗീകരിക്കാൻ ആവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്നതിന്റെ തുടർച്ചയാണ് പുതിയ തീരുമാനമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മതിയായ യോഗ്യതയില്ലാത്തയാളെ ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആയി നിയമിച്ചതാണ് നിയമനത്തെ എതിർക്കാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ്. നിയമിക്കുന്നവർക്ക് മാത്രം യോഗ്യത ബോധ്യപ്പെട്ടാൽ പോരെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യോഗ്യത ഉള്ള പലരെയും മറികടന്നാണ് നിയമനമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Read Also: കേന്ദ്രം അഭിനന്ദിച്ചിട്ടില്ല; കൊവിഡിനെതിരായ യുദ്ധത്തിനിടെ മുഖ്യമന്ത്രി അല്‍പ്പത്തരം കാണിക്കരുത്; കേന്ദ്രമന്ത്രി വി മുരളീധരന്‍

റീബിൽഡ് കേരളയുടെ കൺസൾട്ടൻസി കരാർ കെപിഎംജിക്ക് നൽകിയതിന് പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയാണ് കെപിഎംജി. പ്രളയാനന്തര പുനർ നിർമാണ കരാർ ഉപേക്ഷിച്ചു പോയവരെ മടക്കി വിളിച്ച് കോടികളുടെ കരാർ നൽകിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചിട്ടുണ്ട് എങ്കിൽ കേന്ദ്രത്തിന് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള സർക്കാറിന് അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ സംസ്ഥാനത്തുനിന്നുള്ള സഹമന്ത്രി അക്കാര്യം വ്യക്തമാക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു.

ramesh chennithala, bus charge increase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here