തിരുവനന്തപുരത്ത് ഇന്ന് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; അഞ്ച് പേർക്ക് രോഗം സമ്പർക്കത്തിലൂടെ

eight confirmed covid thiruvananthapuram

തിരുവനന്തപുരത്ത് ഇന്ന് 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ബാക്കി അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്.

മണക്കാട് സ്വദേശിയായ (41) വിഎസ്എസ്‌സി ഉദ്യോസ്ഥന് വിദേശ യാത്രാ പശ്ചാത്തലമില്ല. ഇദ്ദേഹത്തിന് 15 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായിരുന്നു. തമിഴ്‌നാട് സ്വദേശിയായ 28 കാരൻ തമിഴ്‌നാട്ടിൽ നിന്നെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിൽ നിന്നെത്തിയ ചിറയിൻ കീഴ് സ്വദേശിയായ 68 കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മണക്കാട് മാർക്കറ്റ് ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുന്ന 50 കാരനും 42 കാരിയായ ഭാര്യക്കും 15 വയസുള്ള കുട്ടിക്കും രോഗമുണ്ടായി. ഇവർ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്നു. ഇവർക്ക് യാത്രാ പശ്ചാത്തലമില്ല. പുത്തൻപാലം വള്ളക്കടവ് സ്വദേശിയായ 60 വയസുള്ള പുരുഷനും വിഎസ്എസ്‌സിയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനും 18 മുതൽ രോഗലക്ഷണങ്ങൾ പ്രകടമായി. ഇവർക്കും യാത്രാ പശ്ചാത്തലമില്ല.

Story Highlights- eight confirmed covid thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top