Advertisement

പ്രളയഫണ്ട് തട്ടിപ്പ് കേസ്; അൻവറിനെ സഹായിച്ച മൂന്ന് സിപിഐഎം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്യും

June 26, 2020
Google News 2 minutes Read
flood fund fraud update

പ്രളയഫണ്ട് തട്ടിപ്പ് കേസിൽ പ്രതി അൻവറിനെ സഹായിച്ച മൂന്ന് സിപിഐഎം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്. പ്രതികളെ പണം തട്ടാനും കേസ് ഒതുക്കാനും സാഹായിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നേതാക്കളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. തട്ടിപ്പിൽ മറ്റൊരു ലോക്കൽ കമ്മിറ്റി അംഗവും ഉൾപ്പെട്ടതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. ഇയാളുടെ അക്കൗണ്ടിലും പണമിടാൻ നീക്കം നടന്നിട്ടുണ്ട്. പ്രതികൾ കൂടുതൽ പണം തട്ടാൻ ശ്രമിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

അൻവറിനെ സഹായിച്ച സിപിഐഎമ്മിന്റെ രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളെയും ഒരു ലോക്കൻ കമ്മിറ്റി അംഗത്തെയുമാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. അൻവർ ബാങ്കിൽ നിന്നും പണം വാങ്ങാൻ എത്തിയപ്പോൾ ബാങ്ക് സെക്രട്ടറി പണം നൽകിയിരുന്നില്ല. പിന്നീട് ഇത് കേസിലേക്ക് വഴിതിരിഞ്ഞപ്പോൾ കേസ് പിൻ വലിക്കാൻ കളക്ടറെഅടക്കം കണ്ട് നിർബന്ധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഏരിയാ കമ്മിറ്റി അംഗങ്ങളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ലോക്കൽ കമ്മിറ്റി അംഗത്തിന്റെ അക്കൗണ്ടിലേക്ക് പണമിടാൻ അൻവർ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ഈ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് അൻവർ നൽകിയിരിക്കുന്നമൊഴി. ഇതിനു പുറമേ പരിചയമുള്ള ആളുകളുടെ അക്കൗണ്ടുകളിലേക്ക് പണമിടാനുള്ള നീക്കവും അൻവർ നടത്തിയിരുന്നു. തിങ്കളാഴ്ച വരെയാണ് അൻവറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വയ്ക്കുക.

Story highlight: Flood fund fraud case; Three CPIM local leaders who have helped Anwar will be questioned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here