തിരുവനന്തപുരത്ത് ഫ്‌ളാറ്റിൽ വിദേശ വനിത മരിച്ചനിലയിൽ

തിരുവനന്തപുരത്ത് ഫ്‌ളാറ്റിൽ വിദേശ വനിതയെ മരിച്ചനിലയിൽ കണ്ടെത്തി. നെതർലൻഡ് സ്വദേശിനി സരോജിനി ജപ്‌കെനെയാണ് വഴുതക്കാട്ടെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പൊലീസിനെ അറിയിച്ചത്.

read also: ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

12 വർഷമായി തിരുവനന്തപുരത്താണ് സരോജിനി ജപ്‌കെൻ താമസിച്ചിരുന്നത്. നാളെ കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇൻക്വസ്റ്റ് നടപടികൾ നടത്തുകയുള്ളൂ. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

story highlights- foreign woman, found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top