Advertisement

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ; ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റേത് ഇടക്കാല റിപ്പോര്‍ട്ട് മാത്രം: ഗതാഗത വകുപ്പ് മന്ത്രി

June 26, 2020
1 minute Read
ak saseendran

കൊവിഡ് കാലത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നുള്ള ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ ഇടക്കാല റിപ്പോര്‍ട്ട് മാത്രമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ഒരു ഇടക്കാല റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. കൊവിഡ് കാലത്തേക്ക് മാത്രമുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ടുള്ള വിശദമായ റിപ്പോര്‍ട്ട് പിന്നീട് നല്‍കും. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തുള്ള റിപ്പോര്‍ട്ടാണിതെന്നും മന്ത്രി അറിയിച്ചു.

Read More: ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ; മിനിമം ദൂരപരിധി 2.5 കിലോമീറ്ററായി കുറയ്ക്കും

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗതാഗത മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാറിന് കൈമാറിയ ഇടക്കാല ശുപാര്‍ശ. ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40 ശതമാനവും അതിനും മുകളിലുള്ളതിന് 50 ശതമാനവും വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശയിലുള്ളത്.

വ്യാഴാഴ്ച രാത്രിയാണ് ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ട്രാസ്‌പോര്‍ട്ട് സെക്രട്ടറിക്ക് കൈമാറിയത്. ഇതിന് പുറമേ, മിനിമം ചാര്‍ജ് എട്ട് രൂപയായി നിലനിര്‍ത്തിക്കൊണ്ട് ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി കുറയ്ക്കാനും ശുപാര്‍ശയില്‍ പറയുന്നുണ്ട്. ഇതനുസരിച്ച് നിലവില്‍ 8 രൂപയ്ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മിനിമം ദൂരം അഞ്ച് കിലോമീറ്റര്‍ എന്നത് 2.5 കിലോമീറ്ററായി കുറച്ചുകൊണ്ട് ചാര്‍ജ് വര്‍ധിപ്പിക്കും.

Story Highlights: Recommendation to increase bus fare

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top