Advertisement

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് ഇന്ന്

June 26, 2020
Google News 1 minute Read

സിബിഎസ്ഇ, ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ സംബന്ധിച്ച സുപ്രിംകോടതി ഉത്തരവ് ഇന്ന്. ഇന്റേണൽ അസെസ്‌മെന്റിന്റെ ഫലം പ്രസിദ്ധീകരിക്കുന്ന തീയതിയിലും, പിന്നീട് നടത്താൻ ഉദ്യേശിക്കുന്ന പരീക്ഷയുടെ സമയക്രമത്തിലും വ്യക്തത വരുത്തിയ വിജ്ഞാപനം സിബിഎസ്ഇ സമർപ്പിക്കണമെന്ന് കോടതി നിർദേശമുണ്ട്. ഇതുകൂടി പരിശോധിച്ച ശേഷമാകും കോടതി വിധി പറയുക.

സിബിഎസ്ഇ, ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട് ഒരു സംഘം രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയാണ് സുപ്രിംകോടതിക്ക് മുന്നിലുള്ളത്. ജൂലൈ ഒന്ന് മുതൽ പതിനഞ്ച് വരെ നടത്താൻ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ റദ്ദാക്കിയെന്ന് ഇന്നലെ സിബിഎസ്ഇയും ഐസിഎസ്ഇയും കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ ഗ്രേഡ് ചെയ്യും. സാഹചര്യം അനുകൂലമാകുന്നത് അനുസരിച്ച് പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

എന്നാൽ, നിലപാടിൽ വ്യക്തത ഇല്ലെന്നായിരുന്നു ജസ്റ്റിസ് എഎം ഖാൻ വിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി. ഇന്റേണൽ അസെസ്‌മെന്റിന്റെ അടിസ്ഥാനത്തിലുള്ള ഫലം പ്രസിദ്ധീകരിക്കുന്ന തീയതി, പിന്നീട് നടക്കുന്ന പരീക്ഷയുടെ സമയക്രമം, പരീക്ഷയ്ക്ക് സാഹചര്യം അനുകൂലമായോയെന്ന് തീരുമാനിക്കുന്നത് കേന്ദ്രമാണോ സംസ്ഥാനമാണോ എന്നിവയിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടു. അക്കാദമിക് വർഷം തുടങ്ങുന്ന തീയതിയിലും, പ്രവേശന പരീക്ഷകൾ അടക്കമുള്ളവയുടെ തീയതികൾ പുനഃക്രമീകരിക്കുന്നത് സംബന്ധിച്ചും വ്യക്തത തേടിയിട്ടുണ്ട്. സോളിസിറ്റർ ജനറൽ സമർപ്പിക്കുന്ന പുതിയ വിജ്ഞാപനം പരിശോധിച്ച ശേഷമായിരിക്കും കോടതി വിശദമായ ഉത്തരവിറക്കുക.

Story highlight: Supreme Court order on CBSE, ICSE exams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here