നേരത്തെ മരിച്ചെന്ന് കേന്ദ്രമന്ത്രി പറഞ്ഞയാൾ യഥാർത്ഥത്തിൽ മരിച്ചത് ഇന്ന് വൈകീട്ട്

ചക്ക പറിക്കുന്നതിനിടെ അപകടം സംഭവിച്ച് ചികിത്സയിലായിരുന്നയാൾ കൊവിഡ് ബാധിച്ച് മരിച്ചുവെന്നായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞത്. ഇന്ന് രാവിലെ പത്ത് മണി മുതലായിരുന്നു മന്ത്രിയുടെ വാർത്താ സമ്മേളനം.
മന്ത്രി പരാമർശിച്ച സംഭവത്തിലെ രോഗി പക്ഷേ ഇന്ന് രാവിലെ മരിച്ചിരുന്നില്ല. വൈകീട്ടാണ് അദ്ദേഹം മരിച്ചത്. കാസർഗോഡ് കോടോം ബേളൂർ സ്വദേശി റോബി തോമസാണ് (43) ചികിത്സയ്ക്കിടെ ഇന്ന് വൈകീട്ട് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്.
ചക്ക പറിക്കുന്നതിനിടെ അപകടമുണ്ടായി ആശുപത്രിയിലെത്തിയ റോബിയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. പിന്നീട് രോഗമുക്തി നേടിയെങ്കിലും ചക്ക വീണുണ്ടായ പരുക്ക് ഭേതമായിരുന്നില്ല. അപകടത്തിന്റെ ചികിത്സയ്ക്കിടെ ഇന്ന് വൈകീട്ടോടെയാണ് റോബി മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here