കോഴിക്കോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കക്കോടി മോരിക്കര വളപ്പിൽ അതുൽ രാജിനെയാണ് (33) ചേവായൂർ എസ്‌ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

read also: തിരുവനന്തപുരത്ത് ഫ്‌ളാറ്റിൽ വിദേശ വനിത മരിച്ചനിലയിൽ

2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. തുടർന്ന് വിദേശത്തേക്ക് പോയ അതുൽ രാജ് നാട്ടിലെത്തിയ ശേഷം ക്വാറന്റീനിലായിരുന്നു. ക്വാറന്റീൻ കാലാവധി കഴിഞ്ഞ് മൊകവൂരിലെ വീട്ടിൽ ഒളിവിൽ കഴിയവേയാണ് പിടികൂടിയത്.

story highlights- pocso case, kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top