വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍
വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 94 വിമാനങ്ങള്‍ എത്തും. അടുത്തമാസം ഒന്നാം തിയതി മുതല്‍ 14 ാം തിയതി വരെയുള്ള വിമാനങ്ങളുടെ പട്ടിക പുറത്തുവന്നു. യുഎഇ, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്ന് 39 വിമാനങ്ങള്‍ വീതവും ഒമാനില്‍ നിന്ന് 13 ഉം മലേഷ്യയില്‍ നിന്ന് രണ്ടും സിങ്കപ്പൂരില്‍ നിന്ന് ഒരു വിമാനവും സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് പ്രധാനമായും വിമാനങ്ങള്‍ എത്തുന്നത്. ഒന്നാം തിയതി ബഹ്‌റൈന്‍, ഒമാന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടും. 177 യാത്രക്കാര്‍ വീതമായിരിക്കും ഈ വിമാനങ്ങളില്‍ വരുന്നത്. മുന്‍ഗണനാക്രമം പാലിച്ച് വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.
Story Highlights: 94 flights to Kerala vande bharat mission phase 4
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here