സ്വര്‍ണവില വീണ്ടും റെക്കോഡിലേക്ക് ; ഇന്ന് മാത്രം രണ്ടുതവണയായി വര്‍ധിച്ചത് 400 രൂപ

Gold Loan

സ്വര്‍ണവിലയില്‍ വീണ്ടും റെക്കോഡ് വര്‍ധനവ്. ഇന്ന് രണ്ടുതവണയായി സ്വര്‍ണവില പവന് 400 രൂപയാണ് കൂടിയത്. ഇതോടെ വില 35,920 രൂപയായി. കഴിഞ്ഞദിവസം 35,520 രൂപയായിരുന്നു പവന്റെ വില. ശനിയാഴ്ച രാവിലെ 280 രൂപയും ഉച്ചകഴിഞ്ഞ് 120 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4490 രൂപയാണ് ഇന്നത്തെ വില

ആഗോള വിപണിയില്‍ വര്‍ധനയാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണത്തിന്റെ വിലവര്‍ധിക്കാന്‍ കാരണം. അന്തര്‍ദേശീയ വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,763.48 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചും വിലവര്‍ധനവിന് കാരണമാണ്.

 

Story Highlights: Gold prices again hit record highs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top