പ്രധാനമന്ത്രി കൊവിഡിനോട് അടിയറവ് പറഞ്ഞിരിക്കുന്നു; രാഹുൽ ഗാന്ധി

കൊവിഡ് രാജ്യത്ത് കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് വ്യാപനം രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്കും എത്തിയെന്നും എന്നാൽ രാജ്യത്തെ സർക്കാരിന് ഇതിനെക്കുറിച്ച് യാതൊരു പദ്ധതിയുമില്ലെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് നിശബ്ദനാണ്. പ്രധാനമന്ത്രി കൊവിഡിനോട് അടിയറവ് പറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പൊരുതാൻ തത്പരനല്ലെന്നും രാഹുൽ.

‘കൊവിഡ് രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്കും പടരുകയാണ്. ഇന്ത്യയിലെ ഗവൺമെന്റിന് കൊവിഡിനെ തോൽപിക്കാനായി യാതൊരു പദ്ധതിയുമില്ല. പ്രധാനമന്ത്രി നിശബ്ദനാണ്. അദ്ദേഹം കീഴടങ്ങിയിരിക്കുന്നു. മഹാമാരിയോട് പൊരുതാൻ അദ്ദേഹം താത്പര്യപ്പെടുന്നില്ല.’എന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

അതേസമയം രാജ്യത്തെ കൊവിഡ് കേസുകൾ അഞ്ച് ലക്ഷം കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം കടന്നത് വെറും ആറ് ദിവസം കൊണ്ടാണ്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 18000 കടന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 58.13 ശതമാനമായി കുറഞ്ഞു. കൊവിഡ് പരിശോധനകളുടെ എണ്ണം 79 ലക്ഷം പിന്നിട്ടെന്ന് ഐസിഎംആർ വ്യക്തമാക്കി. 24 മണിക്കൂറിനിടെ 43 ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

 

rahul gandhi, narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top