Advertisement

ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കണ്ണൂർ ജില്ലയിൽ

June 28, 2020
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത് കണ്ണൂർ ജില്ലയിൽ. കണ്ണൂർ ഇന്ന് 26 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിൽ പതിനേഴ് പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിൽ 10 പേർക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരത്ത് 9 പേർക്കും എറണാകുളം, കോഴിക്കോട് ജില്ലകളിൽ 7 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ 6 പേർക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ 5 പേർക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളിൽ 4 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 68 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാർക്കും, കോട്ടയം ജില്ലയിലെ 4 പേർക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

read also: കൊല്ലത്ത് കൊവിഡ് ക്വാറന്റീൻ ലംഘിച്ച യുവാവ് പിടിയിൽ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 7 പേരുടെയും (പാലക്കാട്-1), ഇടുക്കി ജില്ലയിൽ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, പാലക്കാട് ജില്ലയിൽ നിന്നുള്ള 3 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 2 പേരുടെയും, തിരുവനന്തപുരം, എറണാകുളം (കോട്ടയം), വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 2015 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2150 പേർ ഇതുവരെ കൊവിഡിൽ നിന്ന് മുക്തി നേടി.

story highlights- coronavirus, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here