പാകിസ്താൻ ഭീകരപ്രവർത്തനങ്ങൾ നടത്തില്ലെന്ന് പിസിബി ഉറപ്പു നൽകണം; സുരക്ഷ ആവശ്യപ്പെട്ടതിനു മറുപടിയുമായി ബിസിസിഐ

ഇന്ത്യയിൽ ലോകകപ്പ് കളിക്കണമെങ്കിൽ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട പാകിസ്താൻ ക്രിക്കറ്റ് ബോർഡീനു മറുപടിയുമായി ബിസിസിഐ. പാകിസ്താൻ ഭീകരപ്രവർത്തനങ്ങൾ നടത്തില്ലെന്ന് പിസിബി ഉറപ്പു നൽകണം എന്നാണ് ബിസിസിഐ വക്താവ് പിസിബിക്ക് മറുപടി നൽകിയത്. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.
Read Also: സുരക്ഷയും മറ്റ് ക്രമീകരണങ്ങളും ഉറപ്പാക്കിയാലേ ഇന്ത്യയിൽ ലോകകപ്പ് കളിക്കൂ; പാകിസ്താൻ
“പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡും ചില കാര്യങ്ങളിൽ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കണം. പുല്‍വാമയിലേത് പോലെ ഇനി ആക്രമണങ്ങളുണ്ടാവില്ല, പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറില്ല, ഇന്ത്യ ലക്ഷ്യമാക്കി ഭീകരപ്രവര്‍ത്തനം നടക്കില്ല. ഇതൊക്കെ പാകിസ്താൻ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കണം. ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഏജന്റിനെ പോലെ പാക് ക്രിക്കറ്റ് ബോര്‍ഡ് പെരുമാറരുത്”- ബിസിസിഐ വക്താവ് പറഞ്ഞതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.
2021 ടി-20 ലോകകപ്പും 2023 ഏകദിന ലോകകപ്പും ഇന്ത്യയിലാണ് നടക്കുക. ഈ രണ്ട് ടൂർണമെൻ്റുകളിലും പങ്കെടുക്കണമെങ്കിൽ പാക് ടീമിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ബിസിസിഐ ഉറപ്പു നൽകണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സിഇഒ വസീം ഖാനാണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
ഇന്ത്യയിലേക്കുള്ള വീസ, ഇന്ത്യയിൽ കളിക്കാനുള്ള അനുമതി എന്നിവയിൽ ബിസിസിഐയുടെ ഉറപ്പ് ലഭിക്കേണ്ടതുണ്ട്. ഈ ആവശ്യം ഐസിസിക്ക് മുന്നിൽ വച്ചു. കളിക്കാരുടെയും മറ്റ് അധികൃതരുടെയും കാര്യത്തിൽ പൂർണ സുരക്ഷ ഉറപ്പ് നൽകിയാൽ മാത്രമേ പാക് ടീം ഇന്ത്യയിൽ എത്തൂ. സമീപകാലത്ത് പാകിസ്താൻ്റെ മറ്റ് പല കായിക ടീമിനും ഇന്ത്യയിൽ കളിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. അതുകൊണ്ടു തന്നെ ലോകകപ്പിൻ്റെ കാര്യത്തിൽ കൃത്യമായ ഒരു ഉറപ്പ് കിട്ടണം. ഐസിസി അംഗമായ ഒരു രാജ്യം കൃത്യമായി ഐസിസി ഇവൻ്റുകളിൽ പങ്കാവുമെന്ന് ഉറപ്പിക്കേണ്ടത് ആതിഥേയരാണെന്നും വസീം ഖാൻ പറയുന്നു.
Story Highlights: bcci reply to pcb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here