പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേർക്ക്; ആകെ രോഗബാധിതർ 261

പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേർക്ക്. വിദേശത്ത് നിന്നെത്തിയവർക്കുൾപ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ആകെ കൊവിഡ് ബാധിതർ 261 ആയി. ഇന്ന് മൂന്ന് പേർ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മഹാരാഷ്ട്രയിൽ നിന്നെത്തിയ കാരാക്കുറുശ്ശി സ്വദേശിയായ 57 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കുവൈറ്റിൽ നിന്നെത്തിയ അകത്തേത്തറ സ്വദേശിക്കും യുഎഇയിൽ നിന്നെത്തിയ കണ്ണമ്പ്ര സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു.
read also: കൊവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർ സഞ്ചരിച്ച റൂട്ട് പുറത്ത്
ലക്കിടി പേരൂർ സ്വദേശിയായ പതിനഞ്ച് വയസുകാരന് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഈ കുട്ടിയുടെ അമ്മൂമ്മയ്ക്ക് ജൂൺ ഒമ്പതിനും, രണ്ട് സഹോദരങ്ങൾക്ക് ജൂൺ 15 നും കോയമ്പത്തൂരിൽ നിന്ന് വന്ന പിതാവിന് ജൂൺ 16നും അന്നുതന്നെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
Story highlights- coronavirus, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here