Advertisement

രാഷ്ട്ര സുരക്ഷയെക്കുറിച്ച് എപ്പോൾ പറയും? പ്രധാനമന്ത്രിയോട് രാഹുൽ

June 28, 2020
Google News 1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്ട്ര സുരക്ഷയെക്കുറിച്ച് എപ്പോൾ പറയും എന്നാണ് രാഹുൽ ചോദിച്ചിരിക്കുന്നത്. ട്വിറ്ററിലൂടൊണ് രാഹുലിന്റെ ചോദ്യം. മൻ കി ബാത്തിലൂടെ പ്രധാന മന്ത്രി പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് രാഹുൽ തന്റെ ചോദ്യമുന്നയിച്ചിരിക്കുന്നത്. നേരത്തെയും രാഹുൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമാക്കാനാണ് രാഹുൽ ആവശ്യപ്പെട്ടിരുന്നത്.

മൻ കി ബാത്തിൽ ഇന്ത്യയുടെ ഭൂമി കൈയ്യേറാൻ ശ്രമിക്കുന്നവരെ അതിർത്തി മുതൽ പ്രാദേശിക വിപണി വരെ നീളുന്ന പൊരാട്ടത്തിൽ എല്ലാ മേഖലയിലും ചെറുത്ത് തോൽപ്പിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കൊറോണാ ബാധ ഉണ്ടായത് കൊണ്ട് മാത്രം 2020നെ എഴുതി തള്ളെണ്ടെന്നും ഇന്ത്യയ്ക്ക് പ്രത്യാശ നൽകുന്ന വർഷമായി 2020 ഉടൻ പരിവർത്തനപ്പെടും എന്നും പ്രധാനമന്ത്രി.

Read Also: മോദിക്ക് കീഴില്‍ ഇന്ത്യ രണ്ടു പോരാട്ടങ്ങളും വിജയിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

ഇന്ത്യ- ചൈന വിഷയത്തിലെ നയം വ്യക്തമാക്കിയ പ്രധാനമന്ത്രി അതിർത്തിയിലെ കടന്നുകയറ്റ ശ്രമത്തിന് ശക്തമായ മറുപടി നൽകിയതായി അവകാശപ്പെട്ടു. ഇന്ത്യയുടെ അതിർത്തികളിൽ അസ്വസ്ഥതകൾ വിതയ്ക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടും. സൈനികമായി നേരിടും എന്നതിലുപരി വാണിജ്യപരമായും തിരിച്ചടി നൽകും എന്നതായിരുന്നു സന്ദേശം. ഇന്ത്യയിലെ പ്രാദേശിക വിപണികളിൽ പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here