തിരുവനന്തപുരം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച മുൻ വിഎസ്എസ്‌സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ച തൃക്കണ്ണാപുരം സ്വദേശിയായ മുൻ വിഎസ്എസ്‌സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ജൂൺ 24ന് രോഗം സ്ഥിരീകരിച്ച ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അയൽവാസിയുടെ ഗൃഹ പ്രവേശച്ചടങ്ങിന് ഉൾപ്പെടെ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം ജൂൺ നാല് മുതൽ നിരവധി പേരുമായി അടുത്തിടപഴകിയിട്ടുണ്ട്. ജൂൺ ആറിന് എസ്ബിഐ കഴക്കൂട്ടം ബ്രാഞ്ചിലും ജൂൺ എട്ടിന് എസ്ബിഐ തുമ്പ ബ്രാഞ്ചിലും ജൂൺ 18 ന് ചാലയിലെ ഇന്ത്യൻ ബാങ്കിലും ജൂൺ 19ന് തിരുമല കെഎസ്ഇബി ഓഫീസും സന്ദർശിച്ചിരുന്നു.

തനിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ട് മെഡിക്കൽ കോളജിൽ ലഭിച്ചിട്ടില്ലെന്ന് രോഗിയുയും ബന്ധുക്കളുടേയും പരാതി ഉന്നയിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് റൂട്ട് മാപ്പ് പുറത്ത് വിട്ടത്. ഭാര്യയ്ക്കൊപ്പം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന തന്നോട് രോഗവിവരം ആരും അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് വളിപ്പെടുത്തിയിരുന്നു.

അതേസമയം, രോഗി സഞ്ചരിച്ച സ്ഥലങ്ങളിൽ പ്രസ്തുത സമയത്ത് സന്ദർശിച്ചവർക്ക് 1077, 9188610100 എന്നീ നമ്പറുകൾ ബന്ധപ്പെടാവുന്നതാണ്.

Story highlight: Root map of Thiruvananthapuram district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top