കോഴിക്കോട് ജില്ലയിൽ ഇന്ന് 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഇന്ന് 9 കൊവിഡ് കേസ് കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. 8 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു.

ബഹ്റൈനിൽ നിന്നുമെത്തിയ 39 കാരനായ ഏറാമല സ്വദേശി, ഒളവണ്ണ സ്വദേശിയായ ലോറി ഡ്രൈവർ, കുവൈത്തിൽ നിന്നെത്തിയ ഫറോക്ക്, കൊളത്തറ, കാരശ്ശേരി, മലാപറമ്പ്, കൊയിലാണ്ടി സ്വദേശികൾ, ദുബായിൽ നിന്നെത്തിയ പെരുമണ്ണ സ്വദേശി
ബഹ്റൈനിൽ നിന്നെത്തിയ തുറയൂർ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒൻപത് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്,

അതേസമയം, എഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന അഴിയൂർ സ്വദേശികൾ (38, 36), തൂണേരി സ്വദേശി (30), അരക്കിണർ കോർപറേഷൻ സ്വദേശി (41), മണിയൂർ സ്വദേശി (45), ചേളന്നൂർ സ്വദേശി (30), മൂടാടി സ്വദേശി (25), ഏറാമല സ്വദേശി (24).

ഒമ്പത് പരുടേയും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. എഫ്എൽടിസിയിൽ ചികിത്സയിലായിരുന്ന അഴിയൂർ സ്വദേശികൾ (38, 36), തൂണേരി സ്വദേശി (30), അരക്കിണർ കോർപ്പറേഷൻ സ്വദേശി (41), മണിയൂർ സ്വദേശി (45), ചേളന്നൂർ സ്വദേശി (30), മൂടാടി സ്വദേശി (25), ഏറാമല സ്വദേശി (24)

ഇന്ന് പുതുതായി വന്ന 1,379 പേർ ഉൾപ്പെടെ ജില്ലയിൽ 19,072 പേർ നിരീക്ഷണത്തിൽ ഉണ്ട്്. ജില്ലയിൽ ഇതുവരെ 46,626 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് പുതുതായി വന്ന 44 പേർ ഉൾപ്പെടെ 184 പേർ ആണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 139 പേർ മെഡിക്കൽ കോളജിലും 45 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 28 പേർ ഡിസ്ചാർജ്ജ് ആയി.

ഇപ്പോൾ 90 കോഴിക്കോട് സ്വദേശികൾ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതിൽ 40 പേർ കോഴിക്കോട് മെഡിക്കൽ കോളജിലും 45 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും മൂന്നു പേർ കണ്ണൂരിലും ഒരാൾ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കളമശേരിയിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു വയനാട് സ്വദേശി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും രണ്ട് വയനാട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്.

Story highlight: covid today confirmed 9 persons in Kozhikode district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top