ഇ-മൊബിലിറ്റി പദ്ധതി കരാർ അഴിമതി ആരോപണം; സിബിഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസർട്ടൻസി കരാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിന് നൽകിയതിൽ സിബിഐ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജസ്റ്റിസ് എ പി ഷായും പ്രശാന്ത് ഭൂഷണും നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചാണ് കരാർ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സ്ഥാപനത്തിന് കരാർ നൽകിയത് മാനദണ്ഡപ്രകാരമാണെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനിടെ, കോഴിക്കോട് മന്ത്രി എ കെ ശശീന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് കരാർ നൽകിയതിൽ ദുരൂഹതയുണ്ട്. ഗതാഗതമന്ത്രിക്ക് ഇതേക്കുറിച്ച് അറിയില്ല. എല്ലാവരെയും ഇരുട്ടിൽ നിർത്തി ഉപദേശക വൃന്ദത്തിന്റെ വാക്കുകൾ കേട്ടാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. ആരുടെ അനുമതിയോടെയാണ് കരാർ ഒപ്പിട്ടതെന്ന് വ്യക്തമാക്കണമെന്നും ഏതെങ്കിലും പാർട്ടി നേതാക്കൾക്കോ കുടുംബാംഗത്തിനോ പങ്കുണ്ടോയെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി.
Read Also: ഇ- മൊബിലിറ്റി പദ്ധതിയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി വിടി ബൽറാം എംഎൽഎ
എന്നാൽ കരാർ നൽകിയത് മാനദണ്ഡപ്രകാരമാണെന്നാണ് സർക്കാർ വിശദീകരണം. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ സർവീസസിന്റെ മാനദണ്ഡപ്രകാരമാണ് കമ്പനിയെ തെരഞ്ഞെടുത്തത്. ഇവർ എം പാനൽ ചെയ്തിട്ടുള്ള സ്ഥാപനമായതിനാൽ ടെണ്ടർ ക്ഷണിക്കേണ്ടതില്ല. കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ കരാർ നൽകാമെന്നാണ് വിശദീകരണം. ഇതിനിടെ കോഴിക്കോട് കുരവട്ടൂരിൽ ഗതാഗതമന്ത്രി എ കെ ശശീന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കരാർ നൽകിയതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
e mobility mission, mullappally ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here